സി കെ പത്മനാഭൻറെ ആരോഗ്യനില മോശമായി വരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി ദേശീയ നി‍ർവ്വാഹക സമിതി അംഗം സി കെ പത്മനാഭൻ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. സി കെ പത്മനാഭൻറെ ആരോഗ്യനില മോശമായി വരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സമര പരിപാടികള്‍ സംസ്ഥാന പ്രസിഡൻറ് പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.

Add Asianetnews as a Preferred SourcegooglePreferred

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യം സമരം ആരംഭിച്ച എ എന്‍ രാധാകൃഷ്ണിന്‍റെ നില മോശമായതിനെ തുടര്‍ന്നാണ് സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്. ഡിസംബര്‍ മൂന്നിനാണ് സമരം ആരംഭിച്ചത്. സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കും.