മന്ത്രിമാരുടെ ബന്ധുക്കളെ നിയമനങ്ങളില്‍ നിന്ന് ഒഴിവാക്കാനും ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിനോടകം വിവാദമായി മാറിയ ബന്ധുനിയമനങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നത് പോലെ മന്ത്രി ഇ.പി ജയരാജന്റെ രാജി സംബന്ധമായി കാര്യങ്ങളൊന്നും യോഗം ചര്‍ച്ച ചെയ്തിട്ടില്ല. ഇത്തരം സ്ഥാനങ്ങളിലേക്കുള്ള പുതിയ നിയമനങ്ങള്‍ക്ക് പ്രത്യേക ബോര്‍ഡ് രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവരുടെ നിയമനങ്ങളിലും വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. മന്ത്രിസഭാ യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.