തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയാക്കണമെന്ന് സർവ്വകക്ഷിയോഗത്തിലെ നിർദ്ദേശം ഇന്നത്തെ മന്ത്രി സഭായോഗം പരിഗണിക്കാൻ സാധ്യത. നിലവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ത്രി സഭായോഗം വിലയിരുത്തും.കാണാതായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കാനുള്ള നടപടികളും ആലോചിക്കും. ഓഖി സഹായത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പൊതുജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയലിൽ സർക്കാർ ജീവനക്കാരുടെയും അദ്ധ്യപാകരുടെയും പെൻഷൻ പ്രായം 58 വയസ്സാക്കണമെന്ന് ശുപാർശയുമുണ്ട്.എന്നാൽ ഇക്കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുക്കാൻ സാധ്യതയില്ല.


ചെക്ക് മുഖേനയുള്ള സംഭാവനകള്‍ 

പ്രിന്‍സിപ്പല്‍സെക്രട്ടറി ,

ട്രഷറര്‍,

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി,

സെക്രട്ടറിയറ്റ്, തിരുവനന്തപുരം - 1 എന്ന വിലാസത്തിലും


ഓണ്‍ലൈനായി സംഭാവന ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന്

A/C No. 67319948232

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം

IFS Code: SBIN0070028 എന്ന അക്കൗണ്ടിലും നല്‍കാം.