തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ വിവാദത്തിലെ ജുഡീഷ്യല്‍ അന്വേഷണ വിഷയങ്ങള്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ തീരുമാനിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും വിഷയങ്ങള്‍ തീരുമാനിച്ചിരുന്നില്ല. പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനുമുന്നിലുണ്ട്. ശശീന്ദ്രനെ കുടുക്കിയതാകാമെന്ന സൂചനകളാണ് പൊലീസ് മുഖ്യമന്ത്രിക്ക് നല്‍കിയത്. സംഭവത്തില്‍ ഏത് അന്വേഷണവുമാകാമെന്ന് എ കെ ശശീന്ദന്‍ മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു.