പത്തനംതിട്ട മറൂരിൽ വഴിയോരത്ത് ഗുഡ്സ് ഓട്ടോറിക്ഷയിൽ നടത്തിവന്ന മാന്പഴ വിൽപ്പനയാണ് നാട്ടുകാർ തടഞ്ഞത്. ജനറൽ ആശുപത്രിയിൽ പോയി തിരിച്ചുവന്ന വാഴമുട്ടം സ്വദേശി സിന്ദു ഇവിടെനിന്ന് മാന്പഴം വാങ്ങിയപ്പോഴാണ് കാൽസ്യം കാർബൈഡ് കാണുന്നത്. മാന്പഴങ്ങൾക്കടിയിലായിരുന്നു കാൽസ്യം കാർബൈഡ്. ഫലവർഗ്ഗങ്ങൾ വേഗം പഴുക്കാനാണ് ഈ നിരോധിത രാസവസ്തു ഉപയോഗിക്കുന്നത്. ഉടൻ തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടിയ സിന്ദു പൊലീസിലും വിവരമറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ പത്തനംതിട്ട എസ്.ഐ. വി.എം. ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസ് ഒതുക്കാൻ ശ്രമിച്ചതായി സിന്ദു കുറ്റപ്പെടുത്തുന്നു.
തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി സാന്പിളുകൾ ശേഖരിച്ചു. വിൽപ്പനക്ക് വെച്ചിരുന്ന മാന്പഴവും തണ്ണിമത്തനും ഓറഞ്ചുമുൾപ്പെടെയുള്ള 150 കിലോയോളം പഴവർഗ്ഗങ്ങൾ നശിപ്പിക്കുകയും ചെയ്തു. അർബുദത്തിന് വരെ കാരണമാകുന്നതാണ്
വിൽപ്പന നടത്തിവന്ന ചെങ്കോട്ട സ്വദേശി ഷാഹുൽ ഹമീദിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലെ പ്രമുഖ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിൽപ്പന കേന്ദ്രം.
