തോമസ് ചാണ്ടി നടത്തിയ നിയമലംഘനങ്ങളെക്കുറിച്ചുള്ള വാർത്ത പരമ്പരയ്ക്കാണ് പുരസ്കാരം
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് ഏർപ്പെടുത്തിയ പി.ഉണ്ണികൃഷ്ണൻ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ചീഫ് റിപ്പോർട്ടർ ടി.വി.പ്രസാദിന്. എൻ.സി.പി നേതാവും മുൻഗതാഗതവകുപ്പ് മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി നടത്തിയ നിയമലംഘനങ്ങളെക്കുറിച്ചുള്ള വാർത്ത പരമ്പരയ്ക്കാണ് പുരസ്കാരം. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
