കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ബി.കോം ചോദ്യപ്പേപ്പർ ചോർന്നു. ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ ജനറൽ ഇൻഫോർമാറ്റിക് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്.ചോദ്യപ്പേപ്പർ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിക്കുകയായിരുന്നു. ചോദ്യപ്പേപ്പർ ചോർന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.