തന്നെ മനു എന്ന് വിളിച്ച വിദ്യാര്‍ത്ഥിയ്ക്ക് മാക്രോണ്‍ നല്‍കിയ മറുപടി
പാരിസ്: മറ്റ് പ്രസിഡന്റുമാരെ പോലെ സെല്ഫി എടുക്കാനും മറ്റുള്ളവരോട് കൂട്ടുകൂടാനും താല്പര്യം പ്രകടിപ്പിക്കുന്ന ആളാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല് മക്രോണ്. എന്നാല് കഴിഞ്ഞ ദിവസം ഫ്രാന്സിലെ ഒരു സ്കൂളില് നടന്ന ഔദ്യോഗിക ചടങ്ങിനിടെ മാക്രോണിന്റെ പെരുമാറ്റമാണ് ഇപ്പോള് ചര്ച്ചയാകുന്നത്.
മാക്രോണിനെ മനു എന്ന് വിശേഷിപ്പിച്ച വിദ്യാര്ത്ഥിയോട് അല്പ്പം പരുഷമായി തന്നെയാണ് പ്രസിഡന്റ് പെരുമാറിയത്. ''ഞാന് എത്തിയിരിക്കുന്നത് ഔദ്യോഗിക ചടങ്ങിനാണ്. നിങ്ങള്ക്ക് എന്നെ മിസ്റ്റര് പ്രസിഡന്റ് എന്നോ സര് എന്നോ സംബോധന ചെയ്യാം'' എന്നുമായിരുന്നു മാക്രോണിന്റെ മറുപടി.
'എങ്ങനെ പോകുന്നു മനു' എന്നായിരുന്നു മാക്രേണിനെ സ്വീകരിക്കാന് കാത്തുനിന്ന വിദ്യാര്ത്ഥികളിലൊരാള് ചോദിച്ചത്. എന്നാല് തനിക്ക് പറ്റിയ അബന്ധത്തിന് വിദ്യാര്ത്ഥി മാപ്പ് പറഞ്ഞു.
