ദുബായ്: ദുബായിലെ എല്ലാ ടാക്സി വാഹനങ്ങളിലും അടുത്ത വർഷം മുതൽ നിരീക്ഷണ കാമറകൾ ഘടിപ്പിക്കും. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് ദുബായ് റോഡ് ആന്‍റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇവിടെ സർവീസ് നടത്തുന്ന 10221 ടാ‌ക്‌സികളിലും കാമറകൾ ഘടിപ്പിച്ച് സേവനം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കാനാണ് അതോറിറ്റിയുടെ നീക്കം.

ദുബായിലുള്ള മൊത്തം ടാക്‌സികളിൽ 20 ശതമാനത്തിൽ പരീക്ഷണാർത്ഥം കാമറ ഘടിപ്പിച്ചു. ഇത് ഈ വർഷം അവസാനിക്കുന്നതിന് മുൻപ് 40 ശതമാനം ആക്കി ഉയർത്താനാണ് ആലോചിക്കുന്നത്. മെച്ചപ്പെട്ട ഗതാഗത സംവിധാനം സൃഷ്ടിക്കാൻ നിരീക്ഷണ കാമറകൾ കൊണ്ടാകുമെന്നാണ് ആർടിഎ അധികൃതർ കരുതുന്നത്.