കണ്ണൂര്‍: പൊലീസ് അനുമതി നിഷേധിച്ച ആസാദി മാര്‍ച്ച് കണ്ണൂരില്‍ നടത്താന്‍ ശ്രമിച്ച ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂര്‍ കാല്‍ടെക്‌സ് ജംക്ഷനിലായിരുന്നു വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്താനുള്ള ശ്രമം. 

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന ആസാദി മാര്‍ച്ചിന് സുരക്ഷാ കാരണങ്ങള്‍ കാട്ടിയായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. 

 അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി.