കാൻസർ രോഗനിർണ്ണയത്തിന് സർക്കാർ നയരേഖ
തിരുവനന്തപുരം: കാൻസർ രോഗനിർണ്ണയത്തിന് സർക്കാർ നയരേഖ രൂപീകരിച്ചു. സംസ്ഥാനത്തെ എല്ലാം കുടുംബങ്ങളിലും ആരോഗ്യ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം അർബുദത്തിനെതിരെ പൊരുതാന്‍ ഒരു വർഷം നീണ്ട നില്‍ക്കുന്ന പരിപാടിയുമായാണ് ഏഷ്യാനെറ്റ് ന്യൂസ് എത്തുകയാണ്.
പുതിയ ദൗത്യത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി നിര്‍വഹിക്കും. കേരളത്തില്‍ ഒരു വർഷം പുതിയതായി അരലക്ഷം രോഗികള്‍ അർബുദമെന്ന മഹാവിപത്തിന്‍റെ പിടിലാകുന്നുണ്ട്. തുടക്കത്തില്‍ ചികില്‍സ കിട്ടിയാൽ ഭേദമാകുന്ന അർബുദങ്ങളും കൃത്യമായ ചികില്‍സയില്‍ ആയുസ് നീട്ടിക്കിട്ടാവുന്നതരം അര്‍ബുദങ്ങളും പലപ്പോഴും അറിയാതെ പോകുന്നുമുണ്ട്. ഇതിന് കാരണം അജ്ഞതയാണ്. ഇതിന് പരിഹാരവുമായാണ് ഏഷ്യാനെറ്റ് ന്യൂസെത്തുന്നത്.
ബോധവല്‍കരണത്തിനും മുന്‍കൂര്‍ രോഗ നിര്‍ണയത്തിനും വഴിയൊരുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഓരോ മാസവും ഓരോ തരം അര്‍ബുദങ്ങളെ കുറിച്ച് ബോധവല്‍കരണം, അതിനായി സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ഡോക്ടര്‍ ലൈവില്‍ വിദഗ്ധർ ക്യാന്‍സര്‍ രോഗത്തെപ്പറ്റിയുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.
