ഇക്കഴിഞ്ഞ നാലാം തീയതിയാണ് ശ്രീകാര്യം സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്.

തിരുവനന്തപുരം: കാന്‍സര്‍ രോഗിയായ പതിനെഴുകരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചെറുവയ്ക്കല്‍ സ്വദേശികളായ സുരേഷ് ബാബു, പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ നാലാം തീയതിയാണ് ശ്രീകാര്യം സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ 4 അംഗ സംഘം പെണ്‍കുട്ടിയെ അച്ഛന്റെ മുന്നില്‍ വെച്ചു പീഡിപ്പിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ശ്രീകാര്യം പോലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം ചെറുവയ്ക്കല്‍ സ്വദേശികളായ സുരേഷ് ബാബു , പ്രശാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ അച്ഛനോട് ഉള്ള വിരോധമാണ് പീഡനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.പ്രതികളെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്.