കൃത്യമായ കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ച് അത് പ്രാവര്‍ത്തികമാക്കിയാല്‍ അര്‍ബുദരോദത്തേയും പ്രതിരോധിക്കാമെന്ന് വിദഗ്ധാഭിപ്രായം . പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കി താഴേത്തട്ടില്‍ ചികില്‍സാ സംവിധാനമൊരുക്കിയാല്‍ ഭൂരിഭാഗം അര്‍ബുദരോഗങ്ങളും നിയന്ത്രിക്കാനാകും. രോഗത്തിന്‍റെ തുടക്കം മുതല്‍ ഏത് അവസ്ഥയിലും സാന്ത്വന ചികില്‍സയും അനിവാര്യമെന്ന് വിദഗ്ധര്‍ പറയുന്നു.

ജീവിത ശൈലിയില്‍ മാറ്റം വരുത്താനായാല്‍ അര്‍ബുദരോഗത്തെ വിളിപ്പാടകലെ നിര്‍ത്താം . രോഗത്തിന് കാരണമാകുന്ന ഫാസ്റ്റ് ഫുഡുകള്‍ ക‍ഴിവതും ഒ‍ഴിവാക്കുക. റെഡ് മീറ്റ് ഉപേക്ഷിക്കുക. കീടനാശിനി ചേര്‍ന്ന പച്ചക്കറികളും പഴങ്ങളും മല്‍സ്യം മാംസാഹാരങ്ങളും ഒ‍ഴിവാക്കുക. വ്യായാമം ശീലമാക്കുക. ഒപ്പം മുന്‍കൂട്ടിയുള്ള രോഗ നിര്‍ണയത്തിന് പ്രാധാന്യം കൊടുക്കണം. ചികില്‍സയുടെ സങ്കീര്‍ണതകൾ ഒഴിവാക്കാനിത് ഉപകരിക്കും.

ചികില്‍സകള്‍ക്കായി താ‍ഴേത്തട്ടില്‍ മികച്ച ചികില്‍സ സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും 
സാധാരണക്കാരനുകൂടി പ്രാപ്യമായ ചികില്‍സകളാകണം ഒരുക്കേണ്ടത്.