റോഡ് തകർന്നതിനാൽ  ഉണ്ടായിരുന്ന ഒരേ ഒരു  കെ.എസ്.ആർ.ടി ബസ്സ് സർവ്വീസും നിലച്ചു.ഇതോടെ ഗവിക്ക് പത്തനംതിട്ടയുമായുള്ള ബന്ധവും അറ്റു.

​ഗവി: ഉരുൾപ്പെട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് ഒറ്റപ്പെട്ട ഗവിയിലേക്ക് ഇനിയും റോഡ് ഗതാഗതം പുനസ്ഥാപിക്കാനായില്ല.ശബരിഗിരി പദ്ധതിയുടെ രണ്ട് അണക്കെട്ടുകളിലേക്കും വണ്ടിപെരിയാറിലൂടെ മാത്രമാണ് എത്താനാകുന്നത്.

ഗവി പാതയിലും വനമേഖലയിലുമായി 40 ൽ അധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്.റോഡ് ഒലിച്ചു പോയതിനാൽ മൂഴിയാർ പവർ സ്റ്റേഷന്‍റെ വാൽവ് ഹൗസിൽ നിന്ന് ഒരു കിലോമീറ്റർവരെയാണ് നിലവിൽ വാഹനങ്ങൾക്ക് പോകാൻ കഴിയുന്നത്. 

കഴിഞ്ഞ ദിവസം റോഡിലെ മണ്ണ് നീക്കം ചെയ്തതോടെയാണ് ഇവിടെ വരെ ഗതാഗതം പുനസ്ഥാപിക്കാനായത്. ആനത്തോട് അണക്കെട്ടിന് സമീപത്തും റോഡ് മുഴുവൻ നശിച്ചിട്ടുണ്ട്.റോഡ് തകർന്നതിനാൽ ഉണ്ടായിരുന്ന ഒരേ ഒരു കെ.എസ്.ആർ.ടി ബസ്സ് സർവ്വീസും നിലച്ചു.ഇതോടെ ഗവിക്ക് പത്തനംതിട്ടയുമായുള്ള ബന്ധവും അറ്റു. പ്രദേശവാസികൾക്ക് അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുന്നുണ്ട്. വണ്ടിപെരിയാർ പാതയിലെ തടസ്സം നീക്കിയെങ്കിലും ബസ്സ് സർവ്വീസ് ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.