മ്യാന്‍മറിലെ വംശീയ കൊലപാതകങ്ങളെ അപലപിച്ച് ഓങ്ങ് സാന്‍ സൂചിയുടെ സമാധനത്തിനുള്ള നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്ന പൊതുജന ആവശ്യം നിരസിച്ച് അധികൃതര്‍. 1991 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് ഓങ്ങ് സാന്‍ സൂചി. ഓങ്ങ് സാന്‍ സൂചിയുടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിക്കാഗോയില്‍ നിന്ന് 386,000 ജനങ്ങള്‍ ഓണ്‍ലൈന്‍ നിവേദനം നല്‍കിയിരുന്നു.
ചെയ്ഞ്ച്.ഒ ആര്‍ ജി എന്ന സൈറ്റിലാണ് ജനങ്ങള്‍ കൂട്ടത്തോടെ സൂചിയുടെ നൊബേല്‍ പിന്‍വലിക്കുന്നതിനുള്ള പിന്തുണ പ്രഖ്യാപിച്ചത്.എന്നാല്‍ നൊബേല്‍ സമ്മാനത്തിന്‍റെ സ്ഥാപകനായ ആല്‍ഫ്രഡ് നൊബേലിന്‍റെ വില്‍പ്പത്രത്തിലോ , ഇതിന്‍റെ നിയമാവലിയിലോ നൊബേല്‍ സമ്മാനം തിരിച്ചെടുക്കുന്നതിനെ കുറിച്ച് പറയാത്തത് മൂലം ഇത് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നാണ് നോര്‍വെയ്ന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഒവല്‍ പറയുന്നത്.
