നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു. 68 വയസ്സായിരുന്നു. കൊച്ചി ആലിൻചുവടിലെ വസതിയിൽ രാവിലെ എട്ട് മണിയോടെയായിരുന്നു മരണം. മസ്തിഷകാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് പത്തനം തിട്ട ഓമല്ലൂരിൽ നടക്കും.
കൊച്ചി: നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു. 68 വയസ്സായിരുന്നു. കൊച്ചി ആലിൻചുവടിലെ വസതിയിൽ രാവിലെ എട്ട് മണിയോടെയായിരുന്നു മരണം. മസ്തിഷകാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് പത്തനം തിട്ട ഓമല്ലൂരിൽ നടക്കും.
മൂന്നര പതിറ്റാണ്ട് നീണ്ട അഭിനയ ജീവതത്തിനിടയിൽ സിനിമാസ്വാദകർക്ക് മറക്കാനാകാത്ത ഒട്ടനവധി മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ക്യാപ്റ്റൻ രാജു വിടപറയുന്നത്. നടനായും സംവിധായകനായും കഴിഞ്ഞ ഡിസംബർ വരെ ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഒന്നരമാസം മുൻപ് അമേരിക്കയിലെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രക്കിടയൽ വിമാനത്തിൽ വെച്ച് മസ്തിഷകാഘാതം ഉണ്ടായതിനെ തുടർന്ന് ഒമാനിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കൊച്ചയിലെത്തിച്ച് ചികിത്സ തുടരുകയായിരുന്നു.
ഏതാനു ആഴ്ചകൾക്ക് മുൻപാണ് ആശുപത്രിവിട്ട് വിട്ടിലെത്തിയത്. പക്ഷെ രോഗം ക്യാപ്റ്റൻ രാജവിനെ പൂർണ്ണമായും തളർത്തിയിരുന്നു. സംസാര ശേഷിയും ചലനശേഷിയും പൂർണ്ണമായും നഷ്ടപെട്ട അവസ്ഥയിലായിരുന്നു അവസാനനാളുകളിൽ.
മരണ വാർത്തയറിഞ്ഞ് മമ്മൂട്ടി അടക്കം ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ ആശുപത്രിയിലും വീട്ടിലുമെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മരണ സമയത്ത് ഭാര്യ പ്രമീള മാത്രമായിരുന്നു അടുത്തുണ്ടായിരുന്നത്. മൃതതേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അമേരിക്കയിലുള്ള ബന്ധുക്കൾ നാട്ടിൽ എത്തിയതിന് ശേഷം പത്തനംതിട്ട ഓമല്ലൂരിലായിരിക്കും സംസ്കാരം.
1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം . അഞ്ഞൂറിലേറ ചിത്രങ്ങളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങള്‍.

