12 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്ന ബിൽ രാജ്യസഭയിൽ പാസ്സായി.
ദില്ലി: 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്ന ബിൽ രാജ്യസഭയിൽ പാസ്സായി. നേരത്തെ ലോക്സഭയും ഇൗ ബിൽ പാസ്സാക്കിയിരുന്നു. ബില്ലിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ ഇത് നിയമമായി മാറും. രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള ലൈംഗീക ചൂഷണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നിയമം പാർലമെന്റ് പാസാക്കുന്നത്.
