പഞ്ചാബ്: പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി ഇന്ന് ചുമതലയേൽക്കും. രാവിലെ 10മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ വിപി സിങ് ബഡ്നോർ സത്യവാചകം ചൊല്ലിക്കൊടുക്കും. 

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി , മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നവജോത് സിങ് സിദ്ധു ഉൾപ്പെടെ 9 മന്ത്രിമാർ കൂടി മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്.

അമരീന്ദർ സിങ് രണ്ടാം തവണയാണ് പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത്. 117 അംഗ നിയമസഭയിൽ 77 സീറ്റ് നേടിയാണ് കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിലെത്തിയത്.