പാലക്കാട്​: പാലക്കാട്​ കണ്ണാടിയിൽ കാര്‍ ലോറിയില്‍ ഇടിച്ച്​ രണ്ട്​ മരണം. കോയമ്പത്തൂര്‍ സ്വദേശി വിനുപ്രിയ (26) മകൾ നീതു(5) എന്നിവരാണ്​ മരിച്ചത്​. വിനുപ്രിയയുടെ ഭർത്താവ്​ സയൻ പരിക്കുകളോടെ ആശുപ്രതിയിലാണ്​. കോയമ്പുത്തൂരിൽ നിന്ന്​ ഇരിങ്ങാലക്കുടക്ക്​ പോവുകയായിരുന്ന ഇവരുടെ കാർ നിർത്തിയിട്ടിരുന്ന ചരക്ക്​ ലോറിയിൽ ഇടിക്കുകയായിരുന്നു.