തമിഴ്നാട് തിരുച്ചിറപ്പള്ളി സമയപുരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് എട്ട് മരണം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ എട്ട് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളി സമയപുരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് എട്ട് മരണം. 
രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ എട്ട് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ നാല് പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. 

എട്ട് പേർക്ക് സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനത്തിൽ 12 പേർ ഉണ്ടായിരുന്നു. പുലർച്ചെ 4.45 ഓടെ ആയിരുന്നു അപകടം..
ചെന്നൈ മേടവാക്കം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ചെന്നൈയിൽ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.