നിയന്ത്രണം വിട്ട കാർ കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു
മൂന്നാറിൽ നിയന്ത്രണം വിട്ട കാർ കാല്നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. ഒരാള് മരിച്ചു. മറ്റൊരാളെ ഗുരുതരപരുക്കുകളോടെ കൊലഞ്ചേരി ആശുപത്രിയില് പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. മദ്യലഹരിലായിരുന്ന ഡ്രൈവര് മൂന്നര് ടൗണിലെ മറ്റൊരുവാഹനം ഇടിച്ചുതെറിപ്പിച്ചതിനു ശേഷമാണ് കാല്നടയാത്രക്കാരായ യുവാക്കളുടെ മേലേക്ക് വാഹനം കയറ്റിയിറക്കിത്. പഴയ മൂന്നാറിലെ മൂലക്കടയ്ക്കടുത്ത് വച്ച് രാത്രി 11 മണിയ്ക്കായിരുന്നു സംഭവം.
തമിഴ്നാട് തിരുനെല്വേലി ശങ്കരന് കോവില് അന്നികുളന്തൈ സ്വദേശിയായ അരുണ്കുമാര് (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനാണ് ഗുരുതര പരിക്കേറ്റത്. അപകട ശേഷവും നിര്ത്താതെ ഓടിച്ചുപോയ കാര് സെവന്മല ഒറ്റപ്പാറയ്ക്കു സമീപം തട്ടിയ നിലയില് കണ്ടെത്തി. മാതൃസഹോദരിയുടെ മകന്റെ വിവാഹ ചടങ്ങില് സംബന്ധിക്കാനാണ് അരുണ്കുമാര് മൂന്നാറിലെത്തിയത്.
വെള്ളിയാഴ്ച നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. വാഹനം ഓടിച്ചിരുന്നത് സെവന്മല പാര്വ്വതി എസ്റ്റേറ്റ് സ്വദേശി സുഭാഷ് ആണെന്നാണ് സൂചന. അപകടകരമായ രീതിയില് വാഹനം ഓടിച്ചതിന് ഡ്രൈവര്ക്കെതിരെ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ്.
