തൃശൂര്‍: തൃശൂര്‍ സിറ്റി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ഒരുമരണം. ദേശീയപാത മുരിങ്ങൂരിലാണ് അപകടം നടന്നത്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സിനോജും ഭാര്യ സംഗീതയും സഞ്ചരിച്ചിരുന്ന കാര്‍ ലോറിക്ക് പുറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സിനോജിന്റെ ഭാര്യ( 38) സംഗീത മരിച്ചു.

ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു ചേര്‍ത്തലയില്‍ നിന്നും തിരികെ വരുന്നതിനിടെ രാത്രി ഒന്‍പതുമണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ സിനോജ് (45), അച്ഛന്‍ ശിവരാമന്‍ !(74), അമ്മ ശാന്തകുമാരി (69) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട, കാറളം സ്വദേശിനിയാണ് മരണപ്പെട്ട സംഗീത. പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥ രാഹുല്‍ ഏകമകനാണ്.