ബീജിംഗ്: രണ്ടാം നിലയില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ കാര്‍ നിലത്തേക്ക് വീണ് അപകടം. കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഡ്രൈവറുടെ അശ്രദ്ധയാണ് വാഹനം രണ്ടാം നിലയില്‍നിന്ന് താഴേയ്ക്ക് പതിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് ചോങ് ക്വിങിലാണ് അപകടമുണ്ടായത്. 

കാര്‍ പാര്‍ക്ക് ചെയ്യാനെത്തിയ ഡ്രൈവര്‍ യുഎസ്ബി കേബിള്‍ എടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇതോടെ കാല്‍ അക്‌സിലറേറ്ററില്‍ പതിയുകയും വാഹനം വേഗത്തില്‍ ചുമര്‍ തകര്‍ത്ത് പുറത്തേക്ക് പതിക്കുകയുമായിരുന്നു. അപകടം കണ്ട് ഓടിയെത്തിയവര്‍ കാറിലുണ്ടായിരുന്നവരെ പുറത്ത് കടക്കാന്‍ സഹായിക്കുന്നതും സിസിടിവിയില്‍ വ്യക്തമാണ്.