കോഴിക്കോട് ഓടിക്കൊണ്ടിരുന്ന​ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു നരിപറ്റ സ്വദേശി  ആണ് മരിച്ചത്

കോഴിക്കോട്: കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നരിപ്പറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. കാറിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ഥ കാരണം ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.