തിരുവനന്തപുരത്ത്: കവടിയാറിൽ ഓടിക്കൊണ്ടിരുന്ന കാറ് കത്തി. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കവടിയാര്‍ സിഗ്നലിന് സമാപമെത്തിയ കാറിൽ നിന്ന് തീ പടരുകയായിരുന്നു. ഡ്രൈവര്‍ അടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കവടിയാര്‍ പേരൂര്‍ക്കട റൂട്ടിൽ ഗതാഗത തടസ്സവുമുണ്ടായി.