നായക്കുട്ടികളെ കാണാതായെന്ന് യുവതി ഒരു എന്‍ജിഒയില്‍ അറിയിക്കുകയായിരുന്നുനായക്കുട്ടികളുടെ തല തകര്‍ത്തതെന്ന് കരുതുന്ന കട്ടകളും കണ്ടെടുത്തു 

ദില്ലി‍:പന്ത്രണ്ട് നായക്കുട്ടികളെ കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടിയ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തിരിച്ചറിയാത്ത ആള്‍ക്കാര്‍ക്ക് എതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു എന്‍ജിഒ നല്‍കിയ പരാതിയിലാണ് എഫ്ഐആര്‍ .

മാര്‍ച്ച് 13 ന് ഹരിയാനയിലെ ഗുര്‍ഗോണിലെ ഡിഎല്‍ഫ് ഫെയ്സിലെ ഒരു സ്ത്രീയാണ് എന്‍ജിഒയുമായി ബന്ധപ്പെടുന്നത്. താന്‍ ദിവസവും പരിപാലിച്ചിരുന്ന നായക്കുട്ടികളെ കാണാതായെന്ന് യുവതി എന്‍ജിഒയില്‍ അറിയിക്കുകയായിരുന്നു. കല്ലുകൊണ്ട് തല തകര്‍ത്ത നിലയില്‍ 12 നായക്കുട്ടികളെ ഒഴിഞ്ഞപ്രദേശത്ത് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയെന്ന് എന്‍ജിഒ പ്രസിഡന്‍റ് അമിതാ സിംഗ് പറഞ്ഞു.

നായക്കുട്ടികളുടെ തല തകര്‍ത്തതെന്ന് കരുതുന്ന കട്ടകളും കണ്ടെടുത്തതായി സിംഗ് പറഞ്ഞു. മാര്‍ച്ച് 31 ന് താന്‍ പ്രദേശം മൊത്തം അന്വേഷിച്ചെങ്കിലും നായക്കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് എന്‍ജിഒയുമായി ബന്ധപ്പെട്ട യുവതി ഖാത്രി പറഞ്ഞു.