സ്ത്രീത്വത്തെ അപമാനിച്ചതിന് അഭിഭാഷകർക്കെതിരെ കേസ് . വനിതാ മാധ്യമപ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി . വഞ്ചിയൂർ കോടതിയിൽ വെളളിയാഴ്ചയാണ് മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടത്.
കോടതി മുറിക്കകത്ത് അഭിഭാഷകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു,അപമാനിച്ചു, അസഭ്യം പറഞ്ഞു, ജോലി തടസപ്പെടുത്തി തുടങ്ങി വിശദമായ പരാതിയാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന് നല്‍കിയത്. വിജലന്‍സ് പ്രത്യേക കോടതി ജഡ്ജി എ ബദറുദ്ദീന്റെ സാന്നിദ്ധ്യത്തിലായിരുന്നു അഭിഭാഷകരുടെ അതിക്രമം. പരാതി കിട്ടി ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ ഇട്ട് കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലായിരുന്നു. പൊലീസിന്റെ നിഷ്‍ക്രിയത്വം വാര്‍ത്തയായപ്പോഴാണ് സംഭവത്തില്‍ കേസ് എടുത്തിരിക്കുന്നത്.
