Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു

മലപ്പുറത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ ആസിഫ് മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് കാര്‍ ബൈക്കിന് പിന്നില്‍ ഇടിപ്പിക്കുകയായിരുന്നെന്ന മുബഷീറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

case against car driver on man died in accident
Author
Malappuram, First Published Oct 2, 2018, 7:56 PM IST

മലപ്പുറം: വാഴക്കാട് കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ ആസിഫ് മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. കൊണ്ടോട്ടി തിരുവാലി സ്വദേശി അബ്ദുള്‍ ഖാദറിനെതിരെയാണ് കേസെടുത്തത്. മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് കാര്‍ ബൈക്കിന് പിന്നില്‍ ഇടിപ്പിക്കുകയായിരുന്നെന്ന മുബഷീറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

മരിച്ച ആസിഫിനൊപ്പം ബൈക്കിലുണ്ടായിരുന്ന മുബഷീറിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് ആരോപണം. കൊണ്ടോട്ടിക്ക് സമീപമുള്ള തിരുവാലൂര്‍ ചീനിക്കുഴി സ്വദേശി ആസിഫ് രാവിലെ പത്തരക്കാണ് മരിച്ചത്. ആസിഫും സുഹൃത്ത് മുബഷീറും സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. വാഴക്കാട് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം. ആസിഫ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതര പരുക്കേറ്റ മുബഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില് ചികിത്സയിലാണ്. 

തിരുവാലി സ്വദേശിയായ ഖാദര്‍ എന്നയാളുടെ കാറാണ് ബൈക്കിന് പിന്നില്‍ ഇടിച്ചത്. ഖാദറും മുബഷീറും തമ്മില് വഴിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഏതാനും ദിവസം മുന്പ് മുബഷീര്‍ ഖാദറിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ കേസില്‍ അറസ്റ്റിലായ മുബഷീര്‍ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്. വീടിന്‍റെ പിന്നിലുള്ള മുടക്കോഴി മലയിലേക്ക് ഖാദര്‍ കടന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. കൊണ്ടോട്ടി സി.ഐയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios