കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ലിംഗരാജുവിന്റെ മകനെതിരെയാണ് കേസ്

ദില്ലി: കാമുകിയുടെ സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ചതിന് കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ കേസ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ലിംഗരാജുവിന്റെ മകനെതിരെയാണ് കേസ്. കാമുകിയുടെ സുഹൃത്തിനെ ഇന്നലെയാണ് ലിംഗരാജുവിന്റെ മകന്‍ രാകേഷ് കുത്തിയത്. 

ദേവ്നാഗരെയെന്ന സ്ഥലത്ത് വച്ചായിരുന്നു അക്രമം. തലയിലും മുഖത്തുമായി പരിക്കേറ്റ ഹരീഷ് എന്ന യുവാവിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കെറ്റിജെ പൊലീസ് സ്റ്റേഷനിലാണ് രാകേഷിനെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് കര്‍ണാടക എം എല്‍എ എന്‍ എ ഹാരിസിന്റെ മകനെ ഹോട്ടലില്‍ വച്ച് ഒരാളെ അക്രമിച്ചതിന് കേസ് എടുത്തത്. ബെംഗളുരുവിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ മുഹമ്മദ് ഹാരിസിനെതിരായായിരുന്നു കേസ്.