എടക്കര സ്വദേശി മുപ്പിനി ഇബ്രാഹിമിനെതിരെയാണ് കേസെടുത്തത്. ഏരിയ കമ്മറ്റി അംഗം പി. സഹീര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കോഴിക്കോട്: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസിനെ ആര്‍.എസ്.എസുകാരനായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. എടക്കര സ്വദേശി മുപ്പിനി ഇബ്രാഹിമിനെതിരെയാണ് കേസെടുത്തത്. ഏരിയ കമ്മറ്റി അംഗം പി. സഹീര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ബി.ജെ.പി അധ്യക്ഷനാകാന്‍ ശ്രീധരന്‍ പിള്ളയേക്കാള്‍ യോഗ്യന്‍ മുഹമ്മദ് റിയാസ് ആണെന്ന അടിക്കുറിപ്പോടെയാണ് ഇബ്രാഹിം ചിത്രം പ്രചരിപ്പിച്ചത്. സംഘപരിവാറിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന റിയാസിനെ ഈ വേഷത്തില്‍ പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ കൂടുതലായി സി.പി.എമ്മിലേക്ക് അടുക്കുന്നത് കൊണ്ടുള്ള പ്രതികാര നടപടിയാണിതെന്നും സി.പി.എം ആരോപിച്ചു.
