പരാതി പിൻവലിക്കാതെ ഇരുപക്ഷവും ഗണേഷിന്‍റെ പിഎ സ്റ്റേഷനിലെത്തിയിട്ടും മൊഴി നല്‍കിയില്ല
കൊല്ലം: കെബി ഗണേഷ്കുമാര് എംഎല്എ അഞ്ചലില് യുവാവിനേയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസില് ദുരൂഹത തുടരുന്നു. ഇന്നലെ നടന്ന ഒത്ത് തീര്പ്പിന്റെ ഭാഗമായി ഇന്ന് വൈകീട്ട് പരാതി പിൻവലിക്കാൻ അഞ്ചല് സ്റ്റേഷനിലെത്തിയ ഗണേഷ്കുമാര് എംഎല്എയുടെ പിഎ പ്രദീപ് മൊഴി നല്കാതെ മടങ്ങി. പൊലീസ് വിളിപ്പിച്ചെങ്കിലും ഷീനയും കുടുംബവും മൊഴി നല്കാൻ എത്തിയില്ല
സ്റ്റേഷന് പുറത്ത് ചര്ച്ച നടത്തി ഒത്ത് തീര്പ്പായെന്ന് പറയുമ്പോഴും ഇരുകൂട്ടരും പൊലീസിന് നല്കിയ പരാതി പിൻവലിക്കാൻ തയ്യാറായിട്ടില്ല. വൈകിട്ട് അഞ്ച് മണിയോടെയാണ് ഗണേഷ്കുമാര് എംഎല്എയുടെ പിഎ പ്രദീപ് പരാതി പിൻവലിക്കുന്നുവെന്ന മൊഴി നല്കാനായി അഞ്ചല് സ്റ്റേഷനിലെത്തിയത്. രണ്ട് മണിക്കൂര് കാത്തിരുന്നിട്ടും ഷീനയും മകൻ അനന്തകൃഷ്ണനും എത്തിയില്ല.
അഞ്ചല് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷീനയുടെ വീട്ടിലെത്തി മൊഴി നല്കാൻ വരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ കോടതിയില് നല്കിയ രഹസ്യമൊഴി സംബന്ധിച്ച് നിയമവശം പരിശോധിച്ച ശേഷമേ സ്റ്റേഷനിലെത്തൂ എന്ന നിലപാടിലാണവര്. രണ്ട് മണിക്കൂര് കാത്തിരുന്ന ശേഷം ഗണേൽഷിന്റെ പിഎ തിരികെ പോയി. നിമയപരമായി പരാതി പിൻവലിക്കല് ഇതുവരെയും നടന്നിട്ടില്ല. പക്ഷേ കോടതിയില് നല്കിയ രഹസ്യമൊഴി സംബന്ധിച്ച് നിയമവശം പരിശോധിച്ച ശേഷമേ സ്റ്റേഷനിലെത്തൂ എന്ന നിലപാടിലാണവര്. രണ്ട് മണിക്കൂര് കാത്തിരുന്ന ശേഷം ഗണേൽഷിന്റെ പിഎ തിരികെ പോയി. നിമയപരമായി പരാതി പിൻവലിക്കല് ഇതുവരെയും നടന്നിട്ടില്ല. പക്ഷേ ഇപ്പോഴും പൊലീസ് ഒത്ത്കളി തുടരുന്നു. രഹസ്യമൊഴിയും കൈയില് വച്ച് ഒത്ത് തീര്ക്കാൻ പരമാവധി സഹായം നല്കുന്നു.
