കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. വാഹന നികുതി വെട്ടിപ്പ് കേസിലാണ് അന്വേഷണം . പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊടുവള്ളി നഗരസഭ കൗൺസിലറാണ് കാരാട്ട് ഫൈസൽ.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ യാത്രയോടൊയാണ് കാരാട്ട് ഫൈസലിന്‍റെ വാഹന വിവാദവും മറനീക്കി പുറത്തുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കാറില്‍ സഞ്ചരിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. 

പിന്നീടാണ് ആഢംബര കാറിന്‍റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുന്നത്. പുതുച്ചേരി രജിസ്ട്രേഷന്‍ വണ്ടി കൊടുവള്ളിയില്‍ ഉപയോഗിച്ചതിന് നേരത്ത ഫൈസലിന് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസയച്ചിരുന്നു.