വിവാഹവാഗ്ദാനം നല്‍കിയ ശേഷം ശര്‍മ്മ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ത്രീ, തന്നെ വിവാഹം കഴിക്കണമെന്നഭ്യര്‍ത്ഥിച്ചപ്പോള്‍ ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. മാത്രമല്ല, സംഭവം പുറത്തുപറയാതിരിക്കാന്‍ ശര്‍മ്മ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്

മുസാഫര്‍നഗര്‍: പൊലീസുകാരിയായ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ കോണ്‍സ്റ്റബിളിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ബുധാനയിലാണ് സംഭവം നടന്നത്. 

ബുധാന പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ കേശോ ശര്‍മ്മയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സഹപ്രവര്‍ത്തകയായ പൊലീസുകാരിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി ചതിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ സുധീര്‍ കുമാര്‍ പറയുന്നു. 

വിവാഹവാഗ്ദാനം നല്‍കിയ ശേഷം ശര്‍മ്മ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ത്രീ, തന്നെ വിവാഹം കഴിക്കണമെന്നഭ്യര്‍ത്ഥിച്ചപ്പോള്‍ ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. മാത്രമല്ല, സംഭവം പുറത്തുപറയാതിരിക്കാന്‍ ശര്‍മ്മ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് കേശോ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരും അറിയിച്ചു.