കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതിനെക്കുറിച്ചുള്ള പരാതി ഇന്ന് കോട്ടയം വിജിലൻസ് കോടതി പരിഗണിക്കും. പരാതിയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. റിസോർട്ടിലേക്കുള്ള വലിയകുളം സീറോ ജെട്ടി റോഡിന്റെ നിർമ്മാണം അധികൃതമാണെന്നാരോപിച്ച് ജനതാദൾ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ സുഭാഷാണ് കോടതിയെ സമീപിച്ചത്. കോടതിയിലെ സർക്കാർ നിലപാട് ഏറെ നിർണ്ണായകമാണ്.