മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറി. സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് താലൂക്ക് ഓഫീസില്‍ നിന്ന് കളക്‍ട്രേറ്റില്‍ നിന്ന് പൂഴ്ത്തി. 2011ലാണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അവശേഷിച്ച ഒരേയൊരു പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മിച്ചഭൂമി 12 വര്‍ഷത്തിനുള്ളില്‍ കൈമാറ്റം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ . ഈ ഭൂമി പട്ടയം റദ്ദ് ചെയ്ത് സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.