പൊതു വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നത് എയ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് തെറ്റാണെന്നാണ് ഹർജിക്കാർ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹ‍ർജി. പൊതു വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് തെറ്റാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേന്ദ്ര സർക്കാരിന്‍റെ നീക്കം ഹൈക്കോടതി തടയണമെന്നും ഉന്നത ബന്ധമുള്ള വ്യവസായികളുടെ സ്വാധീനമാണ് ഈ നീക്കത്തിന് പിന്നിലെന്നും ഹ‍ർജിയിൽ ചൂണ്ടികാട്ടുന്നു. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം പത്തനംതിട്ട സ്വദേശികളാണ് കേന്ദ്ര സർക്കാരിനെയും എയർപോർട്ട് അതോറിറ്റിയെയും എതിർ കക്ഷികളാക്കി ഹർജി സമർപ്പിച്ചിരിക്കുന്നത്.