ആലപ്പുഴ: തൊണ്ണൂറു വയസുള്ള മുത്തശിയെ സമാധാനിപ്പിക്കാന്‍ നോട്ടിന്റെ കളര്‍ കോപ്പിയെടുത്ത് നല്‍കിയ വീട്ടുകാര്‍ക്കെതിരെ കേസ്. പണം വേണമെന്നുളള മുത്തശിയുടെ തുടര്‍ച്ചയായുള്ള ആവശ്യത്തിന് അറുതി വരുത്താനാണ് കഞ്ഞിക്കുഴി സ്വദേശിയും കോളേജ് അധ്യാപകനും കൂടിയായ വീട്ടുകാരന്‍ നോട്ടിന്റെ കളര്‍ കോപ്പി എടുത്ത് നല്‍കിയത്. എന്നാല്‍ മുത്തശി പുതിയതായി വന്ന ഹോം നഴ്സിന് ഈ നോട്ട് നല്‍കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ 500 രൂപയുടെ നോട്ടും 2000 രൂപയുടെ നോട്ടും കടക്കാരന്‍ മടക്കി നല്‍കി. പണം തരാമെന്ന് പറഞ്ഞ് പോയ ഹോം നഴ്സ് മടങ്ങി വരാത്തതിനെ തുടര്‍ന്ന് കടക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയില്‍ 500 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. കോളേജ് അധ്യാപനെതിരെയും ബന്ധുക്കള്‍ക്കെതിരെയും കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.