ആർഎസ്എസിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി

മുംബൈ: ആര്‍എസ്എസിന് എതിരായ പരാമ‌ർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. മഹാരാഷ്ട്രയിലെ ഭീവണ്ടി കോടതിയുടേതാണ് നടപടി. രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

മഹാത്മാഗാന്ധി വധത്തിൽ ആർഎസ്എസിനു ബന്ധമുണ്ടെന്ന രാഹുലിന്റെ പ്രസ്താവനയാണ് കേസിനാധാരം. കേസ് കോടതി ഓഗസ്റ്റ് 10ന് വീണ്ടും പരിഗണിക്കും. കള്ളക്കേസുകൾ കൊണ്ട് തന്റെ പോരാട്ടം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് രാഹുൽ പ്രതികരിച്ചു