മകള്‍ക്ക് പോളിയോ വാക്സിന്‍ കൊടുക്കാന്‍ വിസമ്മതിച്ച പാക്കിസ്ഥാന്‍ നടനെതിരെ കേസെടുത്തു. 

ലാഹോര്‍: മകള്‍ക്ക് പോളിയോ വാക്സിന്‍ കൊടുക്കാന്‍ വിസമ്മതിച്ച പാക്കിസ്ഥാന്‍ നടനെതിരെ കേസെടുത്തു. പാക് നടന്‍ ഫവാദ് ഖാനും മറ്റ് ആറുപേര്‍ക്കെതിരെയുമാണ് ഫൈസല്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. കുട്ടിക്ക് പോളിയോ വാക്സിന്‍ കൊടുക്കാനായി വീട്ടിലെത്തിയ സംഘത്തെ തടഞ്ഞതായും കുടുംബാംഗങ്ങളും ഡ്രൈവറും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 

എന്നാല്‍ കുട്ടിയുട മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നെന്നും ഫെബ്രുവരി 13 മുതല്‍ ഫവാദ് ഖാന്‍ വിദേശത്തായിരുന്നെന്നും ഫവാദിന്‍റെ മാനേജര്‍ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. കൂടാതെ പോളിയോ വിരുദ്ധ ക്യാമ്പയ്ന്‍ ഫവാദ് ഖാന്‍ പിന്തുണക്കുന്നതായും രോഗത്തെക്കുറിച്ച് അന്താരാഷ്ട്ര സംഘടനകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഫവാദ് ഖാന് വ്യക്തമായി അറിയാം. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് നടന്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും പ്രസ്താവനയിലുണ്ട്.