ബി.ജെ.പി സംസ്ഥാന സമിതി ഓഫീസ് ആക്രമിച്ചപ്പോള്‍ ആക്രമികളെ തടഞ്ഞ പൊലീസുകാരന് പാരിതോഷികം. മ്യൂസിയം സ്റ്റേഷനിലെ പ്രത്യുഞ്ജയനാണ് ഐ.ജി മനോജ് എബ്രഹാം 5000 രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പ്രത്യുഞ്ജയനെ സന്ദര്‍ശിച്ച ശേഷമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. സി.പി.എം നേതാവും നഗരസഭാ കൗണ്‍സിലറുമായ ഐ.പി ബിനു ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പി ഓഫീസ് ആക്രമിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരില്‍ പ്രത്യഞ്ജയന്‍ മാത്രമാണ് ഇവരെ തടയാന്‍ ശ്രമിച്ചത്. അക്രമികളെ കണ്ട് ഓടിപ്പോയ രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.