രാജ്യത്തെ നിയമമനുസരിച്ച് സംഭവം പരിശോധിച്ച് നടപടിയെടുക്കണം. അതിനുള്ള എല്ലാ സഹകരണവും മാനന്തവാടി രൂപതയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. വൈദികന്‍ ചെയ്തത് തെറ്റായിപ്പോയി. അങ്ങനെയൊരു കുറ്റകൃത്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു. സഭയ്ക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ദുഖവും വേദനയുമുണ്ടെന്നും അതും ഇതിനോടകം തന്നെ പ്രകടിപ്പിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള നടപടികള്‍ ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്നതിനാല്‍ സഭയുടെ നടപടികള്‍ അതിന് ശേഷമായിരിക്കും. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സഭയില്‍ എന്നുമുണ്ടെന്നും ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.