Asianet News MalayalamAsianet News Malayalam

ഓഡര്‍ ചെയ്തയാളുടെ ഭക്ഷണം കട്ടുകഴിച്ചു; ഡെലിവറി ബോയ് സിസിടിവിയില്‍ കുടുങ്ങി

ഓഡര്‍ ചെയ്തയാളുടെ ഭക്ഷണം കട്ടുകഴിച്ച ഡെലിവറി ബോയ് പിടിയില്‍. ചൈനയിലാണ് സംഭവം. ഓഡര്‍ ചെയ്ത ഭക്ഷണം കട്ടുകഴിക്കുന്ന ഡെലിവറി ബോയിയുടെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. 

Caught On Camera Chinese Delivery Man Eats Customers Meal Fired
Author
China, First Published Aug 21, 2018, 3:07 PM IST

ഓഡര്‍ ചെയ്തയാളുടെ ഭക്ഷണം കട്ടുകഴിച്ച ഡെലിവറി ബോയ് പിടിയില്‍. ചൈനയിലാണ് സംഭവം. ഓഡര്‍ ചെയ്ത ഭക്ഷണം കട്ടുകഴിക്കുന്ന ഡെലിവറി ബോയിയുടെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. ചൈനയിലെ ഒരു പ്രമുഖ ഡെലിവറി ആപ്പില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് നേരെയാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്.

പ്ലാസിക് പാത്രത്തിലെ ഭക്ഷണം അവ മൂടിവെക്കുന്നതിന് മുന്‍പ് തന്നെ ഡെലിവറി ബോയ് പകുതിയോളം കഴിക്കുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു ഓഡര്‍ ആയ സൂപ്പും അയാള്‍ കുടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ ചൈന അടക്കമുളള എല്ലാ രാജ്യങ്ങളിലും പ്രചരിക്കുന്നുണ്ട്. വീഡിയോ ഇപ്പോള്‍ തന്നെ 2 ലക്ഷത്തില്‍പ്പരം ആളുകള്‍ കണ്ടുകഴിഞ്ഞു. ഡെലിവറി ബോയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരുകളാണ് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തത്. 

Follow Us:
Download App:
  • android
  • ios