Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ബിജെപി പ്രവർത്തകന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം

പന്തളത്തുണ്ടായ കല്ലേറിൽ മരിച്ച ബിജെപി പ്രവർത്തകന്‍റെ മരണം തലയോട്ടിക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹൃദയസ്തംഭനം മൂലമാണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതെന്നാണ് നേരത്തേ മുഖ്യമന്ത്രി പറഞ്ഞത്.

cause of death of the bjp worker in pandalam is the hit on head says postmortem reporter
Author
Pandalam, First Published Jan 3, 2019, 4:15 PM IST

പന്തളം: പന്തളത്ത് ഇന്നലെ മരിച്ച ബിജെപി പ്രവർത്തകന് തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇതാകാം മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 

തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങൾ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഹൃദയശസ്ത്രക്രിയ നടത്തിയ ആളാണ് പന്തളം സ്വദേശി ചന്ദ്രൻ ഉണ്ണിത്താൻ.

Read More: ചന്ദ്രൻ ഉണ്ണിത്താന്‍റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി

ഉണ്ണിത്താൻ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി രാവിലെ പറഞ്ഞത്. ഹൃദയസ്തംഭനമുണ്ടായതിന് കാരണം കല്ലേറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read More: ബിജെപി പ്രവർത്തകന്‍റെ മരണം: സർക്കാരും സിപിഎമ്മും ഒത്തു കളിക്കുന്നുവെന്ന് കുടുംബം

ഇന്നലെ പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താന്‍റെ തലയ്ക്ക് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ കസ്റ്റഡിയിലാണ്. തലയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം  കൂടിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. 

Read More: കല്ലേറിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ

Follow Us:
Download App:
  • android
  • ios