രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും
ചെന്നൈ: കാവേരി മാനേജ്മെന്റ് ബോര്ഡ് രൂപീകരിക്കാത്ത കേന്ദ്രസര്ക്കാര് നിലപാടിനെതിരെ തമിഴ്നാട്ടിലെ സിനിമാതാരങ്ങളുടെ സംഘടനയായ നടികര് സംഘത്തിന്റെ പ്രതിഷേധയോഗം ഇന്ന്. രജനീകാന്ത്, കമല്ഹാസന് തുടങ്ങി തമിഴ് സിനിമാലോകത്തെ എല്ലാ താരങ്ങളും പ്രതിഷേധത്തില് അണിനിരക്കും. രാവിലെ 11 മണി മുതല് ചെന്നൈ വള്ളുവര്കോട്ടത്താണ് പ്രതിഷേധയോഗം.
കേന്ദ്രസര്ക്കാരിനെതിരെ ഡിഎംകെ പ്രവര്ത്തനാദ്ധ്യക്ഷന് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില് പ്രതിപക്ഷ പാര്ട്ടികളുടെ കാവേരി സംരക്ഷണയാത്രയും തുടരുകയാണ്. കാവേരി വിഷയത്തില് വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില് അരങ്ങേറുന്നത്.
