ആധാര്‍ പാൻകാർഡുമായി ബന്ധിപ്പിക്കൽ അവസാന തീയതി പിന്നെയും നീട്ടി
ദില്ലി: ആധാര് പാന്കാര്ഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി വീണ്ടും നീട്ടി. അവസാന തീയതിയായിരുന്ന മാര്ച്ച് 31 ല് നിന്ന് സമയപരിധി ജൂൺ 30ലേയ്ക്കാണ് നീട്ടിയത്. കേന്ദ്ര പ്രത്യക്ഷം നികുതി ബോര്ഡ് ആണ് തീയതി നീട്ടി കൊണ്ടുള്ള ഉത്തരവിട്ടത്.
ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും മാർച്ച് 31 ആയിരുന്നു. എന്നാൽ ഇതു പിന്നീട് സുപ്രീംകോടതി ഇടപെട്ട് അനിശ്ചിത കാലത്തേക്കു നീട്ടി. ഈ സാഹചര്യത്തിലാണ് തീയതി നീട്ടി സിബിഡിടിയും ഉത്തരവിറക്കിയത്.
ഇതു നാലാം തവണയാണ് പാൻ–ആധാർ ബന്ധിപ്പിക്കലിനു തീയതി നീട്ടി നൽകുന്നത്. മാർച്ച് അഞ്ചു വരെയുള്ള കണക്കു പ്രകാരം ആകെയുള്ള 33 കോടിയിൽ 16.65 കോടി പാൻ കാർഡുകളും ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
