ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎൽഎയ്ക്കെതിരെ സിബിഐ എംഎൽഎയ്ക്കെതിരെ മാനഭംഗക്കേസ് നിലനിൽക്കുമെന്നു സിബിഐ

ദില്ലി: ഉന്നാവോയില്‍ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങ് സെംഗാര്‍ ബലാത്സംഗം ചെയതെന്ന് സ്ഥിരീകരിച്ച് സിബിഐ. എംഎൽഎയേയേും കൂട്ട് പ്രതികളെയും രക്ഷിക്കാന്‍ യുപി പൊലീസ് ശ്രമിച്ചെന്നും സിബിഐ കണ്ടെത്തി. എംഎല്‍എക്ക് വധശിക്ഷ നല്‍കണമെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആവശ്യപ്പെട്ടു. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എംഎല്‍എയുടെ ബന്ധുവും അടുത്ത സഹായിയുമായ ശഷി സിങ്ങ് എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ ജൂണ്‍ 4ന് കുല്‍ദീപ് സിങ്ങ് സെങ്ങാറിന്‍റെ വീട്ടിലെത്തിച്ചത്. 

മുറിക്ക് പുറത്ത് ശഷി സിങ്ങിനെ കാവല്‍ നിര്‍ത്തി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഭയം കാരണം ഒന്നും പുറത്ത്പറയാതെ വീട്ടില്‍ തന്നെ കഴിഞ്ഞ പെണ്‍കുട്ടിയെ ആറ് ദിവസത്തിന് ശേഷം എംഎല്‍എയുടെ മൂന്ന് അനുയായികള്‍ വീണ്ടും തട്ടികൊണ്ടുപോയി. പിന്നീട് എട്ട് ദിവസം തുടര്‍ച്ചയായി എസ്‍യുവി വാഹനത്തില്‍ മൂന്ന് പേർ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു 

ഒടുവിൽ പൊലീസില്‍ പരാതി നല്‍കിയിട്ടും ഉന്നാവോ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്താനോ വസ്ത്രം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനോ യുപി പൊലീസ് തയാറായില്ലെന്നും സിബിഐ കോടതിയിൽ നല്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.കുടുംബത്തിന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷവേണമെന്നും ബിജെപി എംഎല്‍എക്ക് വധശിക്ഷ നല്‍കണമെന്നും പെണ്‍കുട്ടിയും കുടുംബവും ആവശ്യപ്പെട്ടു

നിലവില്‍ ഉത്തര്‍പ്രദേശിലെ സീതാപുര്‍ ജയിലാണ് ബിജെപി എംഎല്‍എ. പെൺകുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ നല്കിയ മൊഴി അടിസ്ഥാനപ്പെടുത്തിയാണ് സിബിഐ പ്രധാനമായും റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.