ലാവ്‍ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് സിബിഐ. കരാറില്‍ മാറ്റം വരുത്തിയത് പിണറായിയുടെ അറിവോടെയാണെന്നും സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

ദില്ലി: ലാവ്‍ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് സിബിഐ. കരാറില്‍ മാറ്റം വരുത്തിയത് പിണറായിയുടെ അറിവോടെയാണെന്നും സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

കരാര്‍ ഒപ്പിട്ടത് പിണറായിയുടെ കാനഡ സന്ദര്‍ശനത്തിനിടെയാണ്. പിണറായി കാന‍ഡ സന്ദര്‍ശിച്ചത് എസ്എന്‍സി ലാവലിന്‍ കമ്പനിയുടെ അതിഥിയായാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അതിനാല്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ ആവശ്യപ്പെട്ടു.