ദില്ലി: കൈക്കൂലി കേസില്‍ ജി.എസ്.ടി കമ്മീഷണര്‍ ഉള്‍പ്പെടെ എട്ട് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ജി.എസ്.ടി കാണ്‍പൂര്‍ ഓഫീസിലെ കമ്മീഷണറായ സന്‍സാര്‍ ചാന്ദാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയ്‌ക്കെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്. ചാന്ദിന്റെ പക്കല്‍ നിന്നും സി.ബി.ഐ ഒന്നര ലക്ഷം രൂപയും പിടിച്ചെടുത്തു.
1986 ബാച്ചിലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്ദ്യോഗസ്ഥനായ ചാന്ദിന് പുറമെ ജി.എസ്.ടി വകുപ്പിലെ രണ്ട് സൂപ്രണ്ടുമാര്‍, ഒരു പേഴ്‌സണല്‍ സ്റ്റാഫ് ഉദ്ദ്യോഗസ്ഥന്‍, അഞ്ച് സ്വകാര്യ വ്യക്തികള്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കാണ്‍പൂരിലും ഡല്‍ഹിയിലും ഇന്നലെ രാത്രി നടത്തിയ റെയ്ഡില്‍ കൈക്കൂലി നല്‍കിയയാളും പിടിയിലായിട്ടുണ്ട്.
