ബംഗളൂരു: കർണാടകയിൽ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ച റിസർവ് ബാങ്ക് ഉദ്യോഗസ്‌ഥൻ പിടിയിൽ. ബംഗളൂരു ആർബിഐയിലെ സീനിയർ സ്പെഷ്യൽ അസിസ്റ്റന്റ് കെ. മൈക്കിളാണ് പിടിയിലായത്. 1.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ സിബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച രാവിലെ ബംഗളൂരുവിൽ കമ്മീഷൻ വ്യവസ്ഥയിൽ നോട്ട് മാറ്റികൊടുക്കുന്ന ഏഴംഗ സംഘത്തെ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയിരുന്നു. വിവിധസ്ഥലങ്ങളിൽനിന്നായി 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായാണ് ഇവരെ പിടികൂടിയത്.