ദില്ലി: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ഉൾപ്പടെ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സായി ഡയറക്ടർ എസ് കെ ശർമ അടക്കം നാല് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുമാണ് അറസ്റ്റിലായത്. സ്പോര്‍ടസ് അതോറിറ്റിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുതൽ സായിയിൽ സിബിഐ റെയ്ഡ് നടത്തുകയായിരുന്നു.